ചൊക്ലി :മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ചൊക്ലിയെ സമ്പൂർണ ശുചിത്വ ഗ്രാമമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വ്യാപാരികൾക്ക് വേസ്റ്റ്ബിൻ വിതരണം ചെയ്തു. വ്യാപാരി പി റഫീഖിന് കൈമാറി പഞ്ചായത്ത് പ്രസിഡന്റ് സി കെ രമ്യ ഉദ്ഘാടനം ചെയ്തു. വിഎം റീത്ത അധ്യക്ഷയായി. വി അനിഷ, ബി കല, ഡോ. എം നീതു, കെ പ്രദീപൻ, എൻ പി സജിത എന്നിവർ സംസാരിച്ചു.
കാഞ്ഞിരത്തിൻകീഴ് ഭാഗം ചെടികൾ നട്ടുപിടിപ്പിച്ചും ചെടിച്ചട്ടികൾ സ്ഥാപിച്ചും സൗന്ദര്യവൽക്കരണം നടത്തി. ഘട്ടംഘട്ടമായി പഞ്ചായത്ത് പരിധിയിലെ ചെറുകവലകൾ ഉൾപ്പെടെ സൗന്ദര്യവൽക്കരണം നടത്തും. പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ പഞ്ചായത്ത് കർശന നടപടി സ്വീകരിക്കും