Zygo-Ad

പാനൂരിൽ മീൻ ചന്ത പ്രവർത്തിച്ചിരുന്ന വ്യാപാരസമുച്ചയം പൊളിച്ചുമാറ്റുന്നത്‌ വൈകുന്നു


 പാനൂർ : നിശ്ചിത കാലയളവിൽ കെട്ടിടം പൊളിച്ചു മാറ്റാത്തത് കാരണം വ്യാപാരികൾക്ക് ദുരിതം. പാനൂർ മീൻചന്ത പ്രവർത്തിച്ചിരുന്ന നഗരസഭയുടെ കീഴിലുള്ള വ്യാപാരസമുച്ചയമാണ് ഒന്നരമാസം കഴിഞ്ഞിട്ടും പൂർണമായും പൊളിച്ചുമാറ്റാത്തത്. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് 20 ദിവസം കട പൂട്ടണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികൾക്ക് നോട്ടീസ് നൽകിയത്. വ്യാപാരസമുച്ചയത്തിന് മുന്നിലുള്ള മുന്ന് കടകൾ അടച്ചിട്ട് ഒന്നരമാസമായി. മീൻവില്പന മറ്റൊരു കടയിലേക്ക് മാറ്റിയിരിക്കയാണ്. പൊളിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിലെ ഇരുമ്പുസാധനങ്ങൾ കയറ്റിക്കൊണ്ടുപോകാൻ കഴിഞ്ഞ ദിവസം വാഹനമെത്തിയപ്പോൾ വ്യാപാരികൾ തടഞ്ഞിരുന്നു. നിശ്ചിത ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ചുമാറ്റി കല്ലും കമ്പിയും മറ്റവശിഷ്ടങ്ങളും പൂർണമായും മാറ്റിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് തയ്യാറാകുമെന്ന് വ്യാപാരികൾ പറഞ്ഞു.

ദിവസത്തിനുള്ളിൽ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റി അവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്ന് നഗരസഭാധ്യക്ഷൻ വി. നാസർ പറഞ്ഞു. തിങ്കളാഴ്ച പണി വീണ്ടും തുടങ്ങും. പകലായിരിക്കുമിത്.

വളരെ പുതിയ വളരെ പഴയ