പെരിങ്ങത്തൂർ : കുടുംബത്തിൻ്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ പാർട്ടിയെ ഫാസിസ്റ്റുകൾക്ക് അടിയറ വെച്ച നേതാവാണ് പിണറായി വിജയനെന്ന് കെ എം ഷാജി .
അഴിമതിയും വർഗ്ഗീയതയും സമന്വയിപ്പിച്ചു സംഘികളുമായി ഐക്യപ്പെട്ടു പാർട്ടി താല്പര്യങ്ങൾ ബലി കൊടുത്ത കേരള മുഖ്യമന്ത്രിയെ കേരളീയ സമൂഹവും സി പി എം പ്രവർത്തകരും തിരിച്ചറിഞ്ഞിരിക്കുന്നു . അഴിമതിയും സ്വജനപക്ഷ പാതവുമായി കേരളം ഭരിക്കുന്ന പിണറായി വിജയന് സാദിഖലി തങ്ങളെ അധിക്ഷേപിക്കാൻ അർഹതയില്ല . കേരളത്തിലെ മുഴുവൻ പിന്തിരിപ്പൻ മാരേയും കൂട്ടുപിടിച്ച പാർട്ടി സി പി എമ്മാണ് . തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പോലും വർഗ്ഗീയ കക്ഷികളുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ച പാർട്ടി മുസ്ലിം ലീഗാണ് . ഫാസിസ്റ്റുകൾ രാജ്യത്തിൻ്റെ മൗലീകത തകർക്കുന്ന ഘട്ടത്തിൽ സി പി എമ്മും നേതാക്കളും ഫാസിസ്റ്റുകളെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് .
സംസ്ഥാന സർക്കാനെതിരെ അതി ശക്തമായ വികാരമാണ് ജനങ്ങൾക്കിടയിലുള്ളത്ജനങ്ങൾ നൽകിയ ഭരണ തുടർച്ച എന്തുംചെയ്യാനുള്ള അധികാരമായാണ് സി പി എമ്മും സർക്കാരും കാണുന്നത്. ഉപതെരഞെടുപ്പുകളുടെ ഫലം ഇവരുടെ കണ്ണ് തുറപ്പിക്കും
കരിയാട് മേഖല മുസ്ലിം ലീഗ് സമ്മേളനവും എൻ എ മമ്മു ഹാജി അനുസ്മരണ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് പി പി എ സലാം അധ്യക്ഷനായി . യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് യൂണിയൻ ഭാരവാഹികൾക്ക് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പൊട്ടങ്കണ്ടി അബ്ദുല്ലയും വിശിഷ്ടാതിഥികൾക്ക് സംഘാടക സമിതി ചെയർമാൻ വി വി അഷറഫും ഉപഹാരം നൽകി . മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടരി പി കെ ഷാഹുൽ ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി . നഗര സഭ ചെയർമാൻ വി നാസർ , യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടരി സി കെ മുഹമ്മദലി , മണ്ഡലം ഭാരവാഹികളായ എൻ എ മുഹമ്മദ് റഫീഖ് , ടി മഹറൂഫ് , എം സി അൻവർ , വി ഫൈസൽ , ടി കെ കുഞ്ഞബ്ദുല്ല മാസ്റ്റർ , ടി കെ ഹമീദ് മാസ്റ്റർ , ഹമീദ് പൊറ്റേരി , സുഹൈൽ മേക്കുന്ന് , നഗര സഭ കൗൺസിലർമാരായ ബഷീർ ആവോലം , എൻ എ കരീം , അൻവർ കക്കാട്ട് സംസാരിച്ചു
മേഖല ചെയർമാൻ പി കെ അബൂബക്കർ ഹാജി പതാക ഉയർത്തി . ഗഫൂർ കുറ്റ്യാടി സംവിധാനം ചെയ്ത എൻ എ എം അനുസ്മരണ ഗാനത്തിൻറെ സി ഡി എൻ എ അബൂബക്കർ മാസ്റ്റർ പുറത്തിറക്കി . മേഖല കൺവീനർ ടി കെ ഹാരിസ് സ്വാഗതവും വി സമീർ നന്ദിയും പറഞ്ഞു .
നേരത്തെ നടന്ന വനിതാ സംഗമം അഫ്ഷീല ശഫീഖ് ഉദ്ഘാടനം ചെയ്തു . എം ടി കെ സുലൈഖ അധ്യക്ഷയായി . സാബിറ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സക്കീന തെക്കയിൽ , കെ വി റംല , നസീമ ചാമാളിയിൽ , റുഖ്സാന ഇഖ്ബാൽ , കെ സി ഹസീന , ജസ്മിന ദാവൂദ് , നൗഷത്ത് കൂടത്തിൽ ഹഫ്സത്ത് സലീം സ്വാഗതവും സക്കീന നന്ദിയും പറഞ്ഞു.