മെകേരി: 2024-25 വർഷത്തെ മൊകേരി ഗ്രാമ പഞ്ചായത്ത് ഭിന്ന ശേഷി കലാ കായിക മേള മൊകേരി ഈസ്റ്റ് യു.പി. സ്കൂളിൽ വെച്ച് നടന്നു. ശാരീരികവും മാനസീകവുമായ പരിമിതികൾ ഉള്ള വിദ്യാർത്ഥികളുടേയും യുവാക്കളുടേയും കലാപരവും കായികവുമായ അഭിരുചികളെ പ്രോത്സാഹിപ്പിച്ച് ചേർത്ത് പിടിച്ച് അവർക്കായ് വേദിയൊരുക്കി സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിൻ്റെ ഭാഗമായാണ് കലാ കായിക മേള സംഘടിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ഷൈനിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ മേള ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് എം.രാജശ്രീ, വികസനകാര്യസ്റ്റാൻ്റിങ്ങ്കമ്മിറ്റി ചെയർമാൻ കെ വി മുകുന്ദൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പി യൂസഫ് വാർഡ് മെമ്പർ പ്രസന്ന ദേവരാജ്, എൻ.തങ്കം,അനിൽ വള്ള്യായി എന്നിവർ സംസാരിച്ചു. ഐസിഡിഎസ് സൂപ്പർ വൈസർ ജീന കോറോത്ത് സ്വാഗതം പറഞ്ഞു. വൈകുന്നേരം നടന്ന സമാപന സമ്മേളനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത.എൻ ഉദ്ഘാടനം ചെയ്തു .
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.പി. റഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർമാരായ പി.അനിത, എൻ. വനജ , എന്നിവർ ആശംസ പ്രസംഗം നടത്തി. ഐ.സി.ഡി.എസ് സൂപ്പർ വൈസർ
ജീന കോറോത്ത് സ്വാഗതവും വി.ലസിത നന്ദിയും പറഞ്ഞു. മത്സരാർത്ഥികൾക്ക് സമ്മാനദാനവും നടത്തി.
വിവിധകലാ കായിക മത്സരങ്ങൾക്ക് എ.ദിനേശൻ, ചായം രാജൻ, ഷിജു കടേപ്രം , ടി.ഇസ്മയിൽ എന്നിവർ നേതൃത്വം നല്കി.