Zygo-Ad

വിദ്യാർത്ഥികളെ ആക്രമിച്ച ബിഎംഎസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക :എസ്ഡിപിഐ

 


പാനൂർ :ചമ്പാട് മാക്കുനിയിൽ വച്ച് കഴിഞ്ഞ ദിവസം (9/11/2024)ബന്ധുവിന്റെ ഇന്നോവയിൽ ഉമ്മാമയോടൊപ്പം ചമ്പാട് നിന്നും മാഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് റിഹാൻ (18) മുഹമ്മദ് റസൽ (16) എന്നീ വിദ്യാർത്ഥികളുടെ വാഹനത്തിന് മാക്കുനി പൂജ സ്റ്റോറിന് സമീപത്തുനിന്ന് മറ്റൊരു വാഹനം പിറകോട്ട് വന്ന് വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനത്തിന് തട്ടുകയും റോഡ് ബ്ലോക്ക് ആകാതിരിക്കാൻ തൊട്ടടുത്ത പെട്രോൾ പമ്പിൽ വാഹനം പാർക്ക് ചെയ്യുകയും  വാഹനത്തിൻറെ ഡോറിന് കേടുപാട് പറ്റിയത് ശ്രദ്ധയിൽപ്പെട്ട റിഹാൻ വാഹനം സൈഡാക്കി തൻ്റെ വാഹനത്തിനിടിച്ച വണ്ടിയുടെ അടുത്തുപോയി ആ വാഹനത്തിൽ നിന്നും ലോഡ് ഇറക്കുകയായിരുന്ന ബിഎംഎസിന്റെ തൊഴിലാളികളോട് വാഹനത്തിൻ്റെ ഡ്രൈവർ ആരാണെന്ന് ചോദിച്ചപ്പോൾ വളരെ മോശമായ രീതിയിൽ ചീത്ത വിളിക്കുകയും തന്നെ എന്തിനാണ് നിങ്ങൾ ചീത്ത വിളിക്കുന്നത് എന്ന് ചോദിച്ചപ്പോൾ മനു എന്ന മനോജൻ ,രൂപേഷ് ,ദിനേശൻ,അപ്പു എന്ന കവിത്ത് എന്നിവർ സംഘം ചേർന്ന് വളരെ മൃഗീയമായി മർദ്ദിക്കുകയും ചെയ്തു,ഇത് കണ്ട അനിയൻ റസൽ മർദ്ദിക്കുന്നവരെ തടയാൻ ശ്രമിച്ചപ്പോൾ റസലിനേയും ആക്രമിക്കുകയായിരുന്നു,ശേഷം അക്രമികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ ഉടുമുണ്ട് പൊക്കി കാണിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുത്ത് പകർത്തിയ ദൃശ്യങ്ങൾ ബലമായി ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു,സാരമായി പരിക്ക് പറ്റിയ വിദ്യാർഥികളെ ബന്ധുക്കൾ എത്തി മാഹി ഗവൺമെൻ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു,മർദ്ദനമേറ്റ വിദ്യാർത്ഥികളുടെ ഉപ്പയുടെ സഹോദരൻ പരാതി നൽകാൻ പന്തക്കൽ പോലീസ് സ്റ്റേഷനിൽ പോയപ്പോൾ മുപ്പതോളം ബിഎംഎസിന്റെ തൊഴിലാളികളും നേതാക്കളും സംഘടിച്ചെത്തി ഉപ്പയുടെ സഹോദരനെ പോലീസ് സ്റ്റേഷനിൽ നിന്നും വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു,ബിഎംഎസ് ക്രിമിനലുകളുടെ ഇത്തരം ഗുണ്ടായിസത്തെ നിലക്ക് നിർത്താൻ നിയമപാലകർ മുന്നോട്ടുവരണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തു മാതൃകാപരമായ ശിക്ഷ വാങ്ങിച്ച് കൊടുക്കാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധങ്ങളുമായി എസ്ഡിപിഐ മുന്നോട്ടു വരുമെന്നും പരിക്കുപറ്റിയ വിദ്യാർത്ഥികളെ സന്ദർശിച്ച എസ്ഡിപിഐ പാനൂർ മുൻസിപ്പൽ സെക്രട്ടറി അസീസ് മേക്കുന്ന് 'ആവശ്യപ്പെട്ടു,കമ്മറ്റി അംഗങ്ങളായ അബ്ദുള്ള,അൻസാർ ഷാ എന്നിവർ സംബന്ധിച്ചു

വളരെ പുതിയ വളരെ പഴയ