കടവത്തൂർ: കടവത്തൂരിലെ മുഴുവൻ നാട്ടുകാരെയും ദുഃഖത്തിൽ ആക്കിയ ഒരു വാർത്തയായിരുന്നു, കടവത്തൂരിലെ ഫാൻറസി സ്റ്റുഡിയോ ഉടമ ശ്രീജിത്തിൻ്റെ മരണം. കടവത്തൂർ പ്രദേശത്ത് സാധാരണയായി കണ്ടു വരുന്നത് വ്യാപാരികൾ ആരെങ്കിലും മരണപ്പെട്ടാൽ എല്ലാ ഷോപ്പുകളും അടച്ച് ദുഃഖാചരണത്തിൽ പങ്കു ചേരുന്നതാണ്. എന്നാൽ, ഇന്നലെ ഇതിൽ നിന്നെല്ലാം വ്യത്യസ്തമയി കടവത്തൂരിലെ ഹൈപ്പർ സിറ്റി എന്ന സൂപ്പർ മാർക്കറ്റ് തുറന്ന് പ്രവർത്തിച്ചു.
അത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കട അടക്കാത്തതിനെ ചോദ്യം ചെയ്തു. അതിന് കടയുടെ ഉത്തരവാദിത്തപ്പെട്ട ആളിൽ നിന്ന് കിട്ടിയ മറുപടി ഇങ്ങനെ ആണ് :- എന്റെ കട ഞാൻ വിചാരിച്ചാലേ അടക്കാൻ പറ്റൂ ഞാൻ കട അടച്ചാൽ മരണപ്പെട്ട ആൾ തിരിച്ചു വരുമോ...? എന്നാണ്.
ഇത്തരം മനസാക്ഷി ഇല്ലാത്ത ആളുകളുടെ കച്ചവട സ്ഥാപനം നമ്മുടെ കടവത്തൂരിന് ആവശ്യം ഉണ്ടോ എന്ന് നമ്മൾ നാട്ടുകാർ ആണ് തീരുമാനിക്കേണ്ടത് നാട്ടുകാരുടെ എതിർപ്പ് കാരണം താൽകാലികമായി കട അടച്ചുപൂട്ടി.
ഇനി ആ സ്ഥാപനം ഒരു പക്ഷെ തുറന്ന് പ്രവർത്തിക്കുകയാണെങ്കിൽ നമ്മുടെ നാട്ടിലെ മനസാക്ഷി ഉള്ള ആരും തന്നെ അവരുമായി സഹകരിക്കരുത് എന്നാണ് നാട്ടുകാരുടെ ആവശ്യം.