പാനൂർ: യംഗ് മൈൻഡ്സ് ക്ലബ്ബ് പാനൂർ, പാനൂർ പാലിയേറ്റീവ് ഫിസിയോ സെൻ്റർ, സ്വർണ്ണമഹൽ പാനൂർ, മലബാർ കാൻസർ കെയർ സെൻ്റർ കണ്ണൂർ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ കാൻസർ നിർണയ ക്യാമ്പും, ബോധവത്കരണ ക്ലാസും നടന്നു.
പാനൂർ പാലിയേറ്റീവ് ഫിസിയോ സെൻ്ററിൽ വെച്ച് നടന്ന ക്യാമ്പ് മുൻസിപ്പൽ കൗൺസിലർ കെ.കെ സുധീർകുമാർ ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് ഫിസിയോ സെൻ്റർ സെക്രട്ടറി പി.പി സുലൈൻ മാൻ ഹാജി, യംഗ് മൈൻഡ്സ് ക്ലബ്ബ് പാനൂർ പ്രസിഡൻ്റ് ആർ.കെ രാജേഷ് കുമാർ, യംഗ് മൈൻഡ്സ് ഡിസ്ട്രിക്ട് 2 ഗവർണർ അഡ്വ:എ.നാസർ, കെ.എം. റയീസ് ,വി.പി അനന്തൻ , കെ. സജിത്ത് തുടങ്ങിയവർ സംസാരിച്ചു. മലബാർ കാൻസർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോ: ഹർഷ ഗംഗാധരൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
ക്യാമ്പിൽ സ്തനാർബുദം, ഗർഭാശയഗളാർബുദം, വദനാർബുദം എന്നിവ നേരത്തെ കണ്ടെത്താനുള്ള പരിശോധനകൾ നടന്നു.