Zygo-Ad

പാനൂർ നിള്ളങ്ങലിലെ ശ്രീനാരായണ മഠം നവീകരിച്ച് സമർപ്പിച്ചു

 


നിള്ളങ്ങൽ ശ്രീനാരായണ മഠത്തിൻ്റെ നവീകരിച്ച കെട്ടിടോദ്ഘാടനം കെ. പി മോഹനൻ എം.എൽ.എ. നിർവ്വഹിച്ചു. കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കരുവാങ്കണ്ടി ബാലൻ, കെ.പി. രാമചന്ദ്രൻ, ടി.പി മുസ്‌തഫ, എ.പി. ലിബിഷ , പ്രമോദ് ചമ്പളോൻ്റവിട, എം.പി മോഹൻദാസ്, പി.വി. ജയാനന്ദൻ, സി, സനിൽ എന്നിവർ സംസാരിച്ചു. ഇ.എം. അശോകൻ മാസ്റ്റർ സമ്മാനവിതരണം നിർവഹിച്ചു. കെ.   അജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

 കെ.പി.നന്ദനൻ സ്വാഗതവും, ഒ. സുരേഷ് ബാബു നന്ദിയും പറഞ്ഞു. സി.കെ. സുരേഷ് ബാബു മാസ്റ്ററും സംഘവും ഗുരുദേവസന്ദേശ ഗീതം ആലപിച്ചു.ഗുരുദേവ ദർശനത്തിന്റെ കാലികപ്രസക്തി എന്ന വിഷയത്തെ അധികരിച്ച് ഗുരു ധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റും റിട്ടയേർഡ് എ.ഇ.ഒ.യുമായ സി.കെ. സുനിൽകുമാർ പ്രഭാഷണം നടത്തി. സമൂഹസദ്യയുമുണ്ടായി

വളരെ പുതിയ വളരെ പഴയ