Zygo-Ad

പെരിങ്ങത്തൂർ ബസ് കണ്ടക്ടറെ ആക്രമിച്ച കേസ്: മുഖ്യപ്രതിക്കെതിരെ കാപ്പ ചുമത്തി; ജില്ലയിൽ നിന്നും നാടുകടത്തി

 


പെരിങ്ങത്തൂർ: തലശ്ശേരി-പെരിങ്ങത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് കണ്ടക്ടറെ ആക്രമിച്ച കേസിലെ മുഖ്യപ്രതിക്കെതിരെ കാപ്പ നിയമം (Kerala Anti-Social Activities Prevention Act) ചുമത്തി. പെരിങ്ങത്തൂർ ലക്ഷം വീടിൽ വട്ടക്കണ്ടി പറമ്പത്ത് വി.കെ. സവാദി (36) നെയാണ് ആറു മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി നാടുകടത്തിയത്.

കണ്ണൂർ റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്രയുടെ ഉത്തരവ് പ്രകാരമാണ് നടപടി. തലശേരി-പെരിങ്ങത്തൂർ-തൊട്ടിൽപ്പാലം റൂട്ടിലോടുന്ന 'ജഗന്നാഥ്' ബസിലെ കണ്ടക്ടറായ ഇരിങ്ങണ്ണൂർ സ്വദേശി കെ. വിഷ്ണുവിനെ ബസിൽ കയറി ക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് സവാദ്. ഈ കേസിന് പുറമെ, ഇയാൾക്കെതിരെ 9 ഓളം മറ്റ് കേസുകൾ നിലവിലുണ്ടെന്ന് ചൊക്ലി എസ്.എച്ച്.ഒ കെ.വി. പ്രദീഷ് അറിയിച്ചു.

സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് സവാദിനെതിരെ കാപ്പ നിയമം പ്രയോഗിച്ചത്. തുടർച്ചയായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തടയുന്നതിനുള്ള നിയമമാണ് കാപ്പ. ഉത്തരവ് പ്രകാരം, അടുത്ത 6 മാസത്തേക്ക് സവാദിന് കണ്ണൂർ ജില്ലയുടെ അതിർത്തിക്കുള്ളിൽ പ്രവേശിക്കാൻ കഴിയില്ല.



വളരെ പുതിയ വളരെ പഴയ