Zygo-Ad

ഓൺലൈൻ തട്ടിപ്പുകാർക്കു വേണ്ടി ബാങ്ക് അക്കൗണ്ട്;പെരിങ്ങത്തൂർ, പാനൂർ മേഖലയിലുള്ള 50ഓളം വിദ്യാർഥികൾ നിരീക്ഷണത്തിൽ.


 പാ​നൂ​ർ : ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​ർ​ക്ക് പ​ണം ശേ​ഖ​രി​ക്കാ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ എടുത്തു നൽകിയ കോ​ള​ജ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 50 ഓ​ളം പേ​ർ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ. പെ​രി​ങ്ങ​ത്തൂ​ർ, പാ​നൂ​ർ മേ​ഖ​ല​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് കെ​ണി​യി​ൽ​പെ​ട്ടി​രി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കി​ര​യാ​യ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ല​പ്പു​ഴ പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​രി​ങ്ങ​ത്തൂ​രി​ൽ​നി​ന്ന് ര​ണ്ട് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ലാ​യി​യി​രു​ന്നു. നേരത്തെ, സമാന സംഭവത്തിൽ വടകര മേഖലയിൽ നിന്ന് നാല് വിദ്യാർഥികളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വളരെ പുതിയ വളരെ പഴയ