Zygo-Ad

മൊകേരി സ്നേഹസ്പർശം ട്രസ്റ്റിന്റെയും പാത്തിപ്പാലം മഹാത്മ ഗാന്ധി വായനശാലയുടെയും സംയുകതാഭിമുഖ്യത്തിൽ 'ഗാന്ധിജയന്തി ആഘോഷം വിപുലമായി ആചരിച്ചു

 


മൊകേരി സ്നേഹസ്പർശം ട്രസ്റ്റിന്റെയും പാത്തിപ്പാലം മഹാത്മ ഗാന്ധി വായനശാലയുടെയും സംയുകതാഭിമുഖ്യത്തിൽ 'ഗാന്ധിജയന്തി ആഘോഷം വിപുലമായി ആചരിച്ചു. വായനശാലയുടെയും ഉമ്മൻചാണ്ടിട്രസ്റ്റിന്റെയും അംഗങ്ങൾ പാത്തിപ്പാലം ടൗൺ ശുചികരണവും നടത്തി  ഗാന്ധിജിയെ മറന്ന് പോകുന്ന ഇന്നത്തെ തലമുറയ്ക്ക് വേണ്ടി ഗാന്ധിജിയുടെ ചരിത്രങ്ങൾ അടങ്ങിയ100 ൽ പരം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.തുടർന്ന് ചിത്രരചന മത്സരങ്ങളും ഗാന്ധി  സ്മൃതിസന്ധ്യയും നടത്തി .ശശിധരൻ കുനിയിലിന്റെ അദ്ധ്യക്ഷതയിൽ കെപിസിസി മുൻ മെമ്പർ വി സുരേന്ദ്രൻ മാസ്റ്റർ ഗാന്ധി സ്മൃതി സന്ധ്യ ഉദ്ഘാടനം ചെയ്തു. വി.ഇ കുഞ്ഞനന്തൻ ഗാന്ധിയെ കുറിച്ച്  പ്രഭാഷണം നടത്തി.

ചിത്രരചനയിൽ പങ്കെടുത്ത മുഴുവൻകുട്ടികൾക്കും അരവിന്ദൻ മാസ്റ്റർ സമ്മാനം വിതരണം ചെയ്തു.മൊകേരി പഞ്ചായത്ത് മെമ്പർ അനിൽ വള്ള്യായി ജയജിത്ത് പി  സ്മൃതിസന്ധ്യയിൽ ആശംസ  നേർന്നു.സ്വാതന്ത്യത്തിന്റെ നൊമ്പരങ്ങൾ എന്നവിഷയത്തെ ആസ്പദമാക്കി ദേവിക  എൻ ആർ കഥാപ്രസംഗം അവതരിപ്പിച്ചു.തുടർന്ന് ഏത്  പ്രതിസന്ധി ഘട്ടത്തിലും മഹാത്മ ഗാന്ധി വായനശാലയെ  ഉയർച്ചയിലേക്ക് എത്തിച്ച രഞ്ജിത്ത് കെ.എം സജീവൻ 

എന്നിവരെ വേദിയിൽ

ആദരിച്ചു. എസ് എസ് എൽസി, പ്ലസ് ടു 

ഉന്നത വിജയങ്ങൾ നേടിയ വിദ്യാർഥികള

സദസിൽ ആദരിച്ചു

രഞ്ജിത്ത് കെ. എം

സ്വാഗതവും രഖില

എം കെ നന്ദിയും പറഞ്ഞു

വളരെ പുതിയ വളരെ പഴയ