കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടക്കുന്ന ഉപജില്ലാ ശാസത്രമേളയില്‍ എത്തുന്നവർക്കായി സ്വാദൂറും തട്ടുകട ഒരുക്കി കെ എൻ എച്ച് എസ്സിലെ വിദ്യാർഥികൾ. സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ വിദ്യാലയ മുറ്റത്താണ് കിടിലൻ തട്ടുകട ഒരുക്കിയത്.
ഇവിടെ നിന്നും കച്ചവടം ചെയ്ത് കിട്ടുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാൻ ആണ് തീരുമാനം. കഴിഞ്ഞ ഓണാഘോഷ സമയത്ത് ഇവർ തന്നെ തട്ടുകട വാൻ വിജയമായിരുന്നു ആ ഒരു ആത്മവിശ്വാസത്തിലാണ് വീണ്ടും ഇങ്ങനെ ഒരു തട്ടുകട ഒരുക്കിയത്
.പാനൂർ നഗരസഭ കൗൺസിലർ കെ.കെ. മിനിയാണ് തട്ടുടെ ഉദ്ഘാടനം ചെയ്തത്. വീടുകളില്‍ നിന്നും പാചകം ചെയ്ത് കൊണ്ട് വരുന്ന എണ്ണക്കടികളും ജ്യൂസും ചായയും ഓംലറ്റും മോരും ഉള്‍പ്പെടെ 15 ഓളം വിഭവങ്ങളാണ് കുഞ്ഞു തട്ടുകടയില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരിക്കുന്നത്.
ഓംലറ്റ് ആവശ്യാനുസരണം ഉണ്ടാക്കി നല്‍കുകയാണ് ചെയ്യുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേളയുടെ ഭാഗമായി ഒരുക്കിയ തട്ടുകടയുടെ പിന്നില്‍ 100 ഓളം വരുന്ന എന്‍ എസ് എസ് വിദ്യാര്‍ത്ഥികളാണ്. കരിയാട് നമ്പ്യാര്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും യു പി സ്‌കൂളിലുമായാണ് ശാസ്ത്രമേള നടക്കുന്നത്.