Zygo-Ad

ലോട്ടറി വിൽപനക്കാരൻ്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ ഓടയിലേക്ക് വീണ ലോട്ടറി കെട്ട് വീണ്ടെടുത്ത് പാനൂർ ഫയർഫോഴ്സ്.

 


പാനൂർ: കൂത്തുപറമ്പ് – പാനൂർ റോഡിൽ ഇന്ന് രാവിലെ നടന്ന ഒരു അസാധാരണ സംഭവത്തിൽ, ഒരു ലോട്ടറി വിൽപനക്കാരന് ഫയർഫോഴ്സിന്റെ സഹായം ലഭിച്ചു. മൊകേരി സ്വദേശിയായ അശോകന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ ഓടയിലേക്ക് വീണ ലോട്ടറി കെട്ട് വീണ്ടെടുക്കാനാണ് അഗ്നിരക്ഷാസേന സഹായിച്ചത്.

നാട്ടുകാർ ലോട്ടറി എടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പാനൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി മാതൃകാപരമായ വേഗതയിൽ ഇടപെട്ടു. ഓടയുടെ സ്ലാബ് നീക്കിയാണ് ഫയർഫോഴ്സ് ലോട്ടറി ടിക്കറ്റുകൾ വീണ്ടെടുത്തത്.

താങ്ങാൻ കഴിയാവുന്നതിലും വലിയ തുകയാണ് ഓടയിൽ വീണ ലോട്ടറി കെട്ടിലെതെന്ന് ലോട്ടറി കച്ചവടക്കാരൻ പറഞ്ഞു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ വയോധികനായ ലോട്ടറി വിൽപനക്കാരന് വലിയ ആശ്വാസമായി..

വളരെ പുതിയ വളരെ പഴയ