Zygo-Ad

വയനാട് വിലങ്ങാട് ദുരിതബാധിതർക്ക് സ്നേഹ വീടൊരുക്കാൻ പാനൂരുകാർ ഒറ്റ രാത്രികൊണ്ട് സമാഹരിച്ചത് കാൽലക്ഷത്തിലധികം രൂപ!

 


പാനൂർ :വയനാട് വിലങ്ങാട് ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സ്നേഹവീടൊരുക്കാൻ പ്രശസ്ത ഗായകൻ ഷാഫി കൊല്ലത്തിന്റെ നേതൃത്വത്തിൽ പാട്ട് വണ്ടിക്ക് പാനൂരിൽ നൽകിയ സ്വീകരണത്തിലാണ് ധനസമാഹരണം നടത്തിയത്.പാനൂരിലെ പ്രാദേശിക ഗായകരുടെ കൂട്ടായ്മയാണ് സ്വീകരണം ഒരുക്കിയത്.കാസർകോട് നിന്ന് ആരംഭിച്ച യാത്ര തിരുവനന്തപുരത്ത് സമാപിക്കും .രാവിലെ 10ന് പയ്യന്നൂരിൽ നിന്ന് ആരംഭിച്ച പാട്ടു വണ്ടി യാത്ര തളിപ്പറമ്പ്,  കണ്ണൂർ ടൗൺ, മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ് തുടങ്ങി ജില്ലയിലെ 7 കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിന് ശേഷം പാനൂരിൽ സമാപിച്ചു .ഉരുൾപൊട്ടലിൽ ഇരകളായ വയനാട്ടിലെയും വിലങ്ങാടിലെയും രണ്ട് കുടുംബങ്ങൾക്ക് വീടൊരുക്കുകയാണ് യാത്രയുടെ ലക്ഷ്യം. 

പാട്ടു വണ്ടിയുമായി  ഷാഫി കൊല്ലത്തിന്റെ നേതൃത്വത്തിൽ കലാകാരന്മാർ തെരുവുകളിൽ പാടി പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചു.

പാനൂരിൽ നടന്ന സ്വീകരണത്തിൽ ഒററരാത്രി കൊണ്ട് കാൽലക്ഷത്തിലധികം രൂപയാണ് സമാഹരിച്ചത്. സമാഹരിച്ച തുക ചടങ്ങിൽ വെച്ച് സംഘാടകർ സ്നേഹവീട് പ്രസി: സുബാഷ് വാണിമേലിന് കൈമാറി.

വളരെ പുതിയ വളരെ പഴയ