Zygo-Ad

ലോഡിറക്കുന്നതിനെ ചൊല്ലി പള്ളിക്കുനി സേട്ടു മുക്കിൽ സി ഐ ടി യു - ബി. എം. എസ് തൊഴിലാളികൾ തർക്കം . 26 ന് ചർച്ച

 


സ്വകാര്യ സ്ഥാപനത്തിൽ സിമൻറുമായി വന്ന ലോറിയിലെ ലോഡിറക്കുന്നതിനെ ചൊല്ലി പള്ളിക്കുനി സേട്ടു മുക്കിൽ സി ഐ ടി യു - ബിഎംഎസ് തൊഴിലാളികൾ തമ്മിൽ തർക്കം. രാവിലെ 9.30 ഓടെയാണ് സംഭവം. തൊഴിലാളി കാർഡില്ലാത്തവർ ലോഡിറക്കുന്നുവെന്നാരോപിച്ചാണ് സി ഐ ടി യു ചുമട്ട് തൊഴിലാളികളും ബി എം എസ് തൊഴിലാളികളും തർക്കം ഉടലെടുത്തത്.സംഭവമറിഞ്ഞ് ചൊക്ലി എസ്ഐ ആർ രഞ്ജുവിൻ്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തർക്കം പരിഹരിക്കുന്നതിനായി ജില്ലാ ലേബർ ഓഫീസിൽ 26 ന് ചർച്ച നടക്കും. പള്ളികുനിയിലും സേട്ടു മുക്കിലും കാർഡ് ഉള്ളവരാണ് ലോഡിറക്കിയതെന്ന് ബി എം എസ് നേതാക്കൾ  പറഞ്ഞു. എന്നാൽ ഏറെ ദിവസങ്ങളായി പള്ളികുനിയിലും സേട്ടു മുക്കിലും ലോഡിറക്കുന്നതിൽ പങ്കാളിത്തമാവശ്യപ്പെട്ട് ബി എം എസ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതായും ബി.എം എസ് ആരോപിക്കുന്നു.എന്നാൽ തൊഴിലാളി കാർഡ് ഇല്ലാത്തവർ ലോഡ് ഇറക്കുന്നതാണ് ClTU ചോദ്യം ചെയ്തതെന്നും ClTU നേതാക്കൾ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ