വളയം: വലിയകുന്നുമ്മൽ മഹേഷ്, വരയാലിൽ അഷ്റഫ്, ഉൾപ്പെടെ അഞ്ച് പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഒരു ആട്ടിൻകുട്ടിയേയും തേനീച്ചകൾ കുത്തി പരിക്കേൽപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ചുഴലി സ്വദേശി നാണുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് സംഭവം.
സമീപത്തെ പ്ലാവിന് മുകളിലെ തേനീച്ച കൂട്ടിൽ നിന്നാണ് ഇവ കൂട്ടമായി എത്തി കുത്തിയത്.പക്ഷികൾ ഇളക്കിയപ്പോൾ തേനീച്ചകൾ കൂട്ടത്തോടെ എത്തി കുത്തുകയായിരുന്നു. മറ്റുള്ളവരുടെ പരിക്ക് നിസാരമാണ്.