Zygo-Ad

പാനൂർ സബ്ബ് ട്രഷറി ഓഫീസിന് മുന്നിൽ അധ്യാപകർ പ്രതിഷേധ ധർണ്ണ നടത്തി.


പാനൂർ :കേരളത്തിലെ എയ്ഡഡ് വിദ്യാലയത്തിലെ ഹെഡ്മാസ്റ്റർമാരുടേയും പ്രിൻസിപ്പാൾമാരുടെയും സെൽഫ് ഡ്രോയിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർ പദവി എടുത്തുകളഞ്ഞ പിണറായി ഗവൺമെൻ്റ് ഉത്തരവുകൾക്കെതിതെ കെപിഎസ്ടിഎ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി പാനൂർ സബ്ബ് ട്രഷറി ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം ദിനേശൻ പച്ചോൾ ഉദ്ഘാടനം ചെയ്തു. പാനൂർ ഉപജില്ല പ്രസിഡണ്ട് ഹൃദ്യ ഒ പി അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ദീപക് തൈയ്യിൽ, തലശ്ശേരി വിദ്യാഭ്യാഭ്യാസ ജില്ല പ്രസിഡണ്ട് കെ പി രാമചന്ദ്രൻ, സെക്രട്ടറി സുധീർ കുമാർ കെ, കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് എം കെ രാജൻ, ചൊക്ലി ഉപജില്ല പ്രസിഡണ്ട് അജേഷ് കെ, വനിത ഫോറം ചൊക്ലി ഉപജില്ല കൺവീനർ റസിയ എം പി ,പാനൂർ ഉപജില്ല സെക്രട്ടറി വിപിൻ വി തുടങ്ങിയവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ