Zygo-Ad

രാഷ്ട്രീയ ജനതാദൾ കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.


 പാനൂർ : രാഷ്ട്രീയ ജനതാദൾ കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജെപി ലോഹ്യ അനുസ്മരണ പക്ഷാചരണത്തിന്റെ ഭാഗമായി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.

പാനൂർ പിആർ മന്ദിരത്തിൽ ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് വി.കെ. ഗിരിജൻ ഉദ്ഘാടനം ചെയ്തു. നിയോജ കമണ്ഡലം പ്രസിഡന്റ് പി.ദിനേശൻ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി കെ.പി. ചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഉഷ രയരോത്ത്, ജില്ലാ സെക്രട്ടറിമാരായ രവീന്ദ്രൻ കുന്നോത്ത് എൻ.ധനഞ്ജയൻ, വൈസ് പ്രസിഡന്റ്മാരായ ടി.പി. അനന്തൻ, ചീളിൽ ശോഭ, രാഷ്ടീയ മഹിളാ ജനതാദൾ മണ്ഡലം പ്രസിഡന്റ് ചന്ദ്രിക പതിയന്റവിട , രാഷ്ട്രീയ യുവ ജനതാദൾ മണ്ഡലം സെക്രട്ടറി ആശിക് പൊയിലൂർ, ആർ ജെ ഡി മണ്ഡലം സെക്രട്ടറിമാരായ സി. കെ.ബി.തിലകൻ, വി.പി. മോഹനൻ എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ