Zygo-Ad

ചലച്ചിത്ര കലാസംവിധായകനും നാടക സംവിധായകനുമായ മുരളി ഏറാമല (59) നിര്യാതനായി.


പാനൂർ: ചലച്ചിത്ര കലാസംവിധായകനും നാടക സംവിധായകനുമായ മുരളി ഏറാമല (59) നിര്യാതനായി.പ്രമുഖ ചിത്രകാരനും ശില്പിയും പാനൂർ പി.ആർ.എം ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. ചിത്രകലാ അധ്യാപകനുമായിരുന്നു മുരളി ഏറാമല. പെരിങ്ങത്തൂർ എൻഎഎം കോളേജിൽ വിദ്യാർത്ഥികൾക്കായി നാടക പരിശീലനം നടത്തുകയായിരുന്നു. പരിശീലനത്തിന് ശേഷം ഒളവിലത്ത് ബന്ധു വീട്ടിലായിരുന്നു താമസം. രാവിലെ ഉറങ്ങിയെണീറ്റയുടൻ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എത് ചടങ്ങുകൾക്കും സ്റ്റേജ് സജ്ജീകരണമുൾപ്പടെ നടത്തുന്ന അപൂർവ്വ കലാകാരനെയാണ് മുരളി ഏറാമലയുടെ വേർപാടിലൂടെ നഷ്‌ടമായത്‌.

ഭാര്യ: മിനി (അദ്ധ്യാപിക പാനൂർ പി.ആർ.എം. ഹയർ സെക്കന്ററി).

മക്കൾ: മുരളിക, മൻസിക, മാളവിക (വിദ്യാർത്ഥികൾ) സംസ്കാരം നാളെ രാവിലെ 9 മണിക്ക് ഉളിക്കൽ മണ്ഡപപറമ്പ് വീട്ടുവളപ്പിൽ.

വളരെ പുതിയ വളരെ പഴയ