Zygo-Ad

എൻ. എം. എം. എസ്. സ്കോളർഷിപ്പ്; ജ്യോതിസ് സൗജന്യ പരീക്ഷാപരിശീലനം 20ന്.

 


പാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ എൻ. എം. എം. എസ്. പരീക്ഷയെഴുതുന്ന 500 -ൽ പരം വിദ്യാർഥികൾക്കായി കെ.പി.മോഹനൻ എം. എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയായ ജ്യോതിസിൻ്റെ നേതൃത്വത്തിൽ സൗജന്യ പരീക്ഷാപരിശീലനവും സൗജന്യ പഠനസഹായി വിതരണവും ഒക്ടോ. 20ന്  രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയായി പാനൂർ പി.ആർ. എം. ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് നടക്കും. 

കുടുംബത്തിൻ്റെ  വാർഷികവരുമാനം മൂന്നരലക്ഷത്തിൽ കവിയാത്ത കുട്ടികൾക്കാണ് എൻ. എം. എം. എസ്. സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. വിജയിക്കുന്നവർക്ക് ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പ്രതിമാസം ആയിരം രൂപ സ്കോളർഷിപ്പ് ലഭിക്കും. മണ്ഡലത്തിലെ എൻ. എം. എം. എസ് സ്കോളർഷിപ്പിന് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് വേണ്ടി മൽസരപരീക്ഷാ പരിശീലനരംഗത്തെ പ്രമുഖ സ്ഥാപനമായ സൈലത്തിൻ്റെ  സഹകരണത്തോടെയാണ് ഏകദിന  പരിശീലന പരിപാടി നടത്തുന്നത്. സ്കോളർഷിപ്പ് പരീക്ഷയിൽ ഉൾപ്പെടുന്ന മെന്റൽ എബിലിറ്റി ടെസ്റ്റ്, സ്കോളർഷിപ്പ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്  എന്നീ വിഷയങ്ങളിലായിരിക്കും ക്ലാസുകൾ.

വളരെ പുതിയ വളരെ പഴയ