Zygo-Ad

കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു




കുന്നോത്ത് പറമ്പ്:കണ്ണൂർ ജില്ലാ പഞ്ചായത്തും, സംയുക്തമായി
കണ്ണൂർ ജില്ല സ്ത്രീ സൗഹൃദ ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും മറ്റ് തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി 2022ൽ തുടക്കം കുറിച്ച സ്ത്രീപദവി പഠന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചു,

അതിൻറെ ഭാഗമായി കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് തല സ്ത്രീ പഠന പദവി പഠന റിപ്പോർട്ട് തയ്യാറാക്കി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ആർ ശീല പ്രകാശന കർമ്മം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ലത കെ അധ്യക്ഷത വഹിച്ചു,
ഗ്രാമപഞ്ചായത്ത് സി ഡബ്ല്യു എഫ് ആർ പി അപർണ്ണ റിപ്പോർട്ട് അവതരിപ്പിച്ചു.

ജാഗ്രത സമിതി ശാക്തീകരണം എന്ന വിഷയത്തിൽ  നിഷ മാത്യു ( ജെൻഡർ ആർ പി കില) ക്ലാസ് അവതരിപ്പിച്ചു,

വൈസ് പ്രസിഡണ്ട് എൻ അനിൽകുമാർ,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ മുഹമ്മദലി,
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത എൻ പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഹിജ പി,
വാർഡ് മെമ്പർമാരായ ഫൈസൽ കൂലോത്ത് ബീന എം, ഉഷ എം, സുജില ടി ,എ കെ അരവിന്ദാക്ഷൻ, സഫരിയ കെ പി, അദ്വൈത ആർ വി, ഫസീല കെ, സനൂപ് കെ കെ, ഖദീജ തെക്കയിൽ,
ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീവത്സൻ മാസ്റ്റർ, ആസൂത്രണ സമിതി അംഗം പുരുഷോത്തമൻ കോമത്ത്, എന്നിവർ സംബന്ധിച്ചു..
സെക്രട്ടറി പ്രദീപ് എസ് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ ബിൻസി നന്ദിയും രേഖപ്പെടുത്തി..

പഠനത്തിൽ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ വരും വർഷങ്ങളിലെ പദ്ധതി ആസൂത്രണത്തിൽ വനിത ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമതയോടെ പ്രാവർത്തികമാക്കാൻ സഹായിക്കുന്നതാണ് സ്ത്രീപദവി പഠന റിപ്പോർട്ട്..

വളരെ പുതിയ വളരെ പഴയ