പാനൂർ: പാട്യം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണവിപണി 2024 ൻറെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഷിനിജ എൻ വി നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജാത ടി, അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫായിസ്, ശോഭ കോമത്ത്, കൃഷി ഓഫീസർ ജോർജ്ജ് ജെയിംസ് മറ്റു ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കൃഷിവകുപ്പ് ഓണവിപണിയിലൂടെ കർഷകരുടെ നാടൻ ഉത്പന്നങ്ങൾ 10% അധിക വിലയ്ക്ക് സംഭരിക്കുകയും ഉപഭോക്താക്കൾക്ക് 30% വരെ കുറഞ്ഞ വിലയിൽ വിൽക്കുകയും ചെയ്യുന്നുണ്ട്. പാട്യം കൃഷിഭവന്റെ ഓണവിപണി പാട്യം ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന് സമീപത്ത് 11 സെപ്റ്റംബർ മുതൽ 14 സെപ്റ്റംബർ വരെ പ്രവർത്തിക്കുന്നതാണ്.