Zygo-Ad

നാടിന്റെ സൗഹൃദം വിളിച്ചോതി "പിരിശ ചായ"



നടമ്മൽ : പുണ്യ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടേമൽ രിഫായി മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇലൽ മദീന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി പിരിശ ചായ സംഘടിപ്പിച്ചു.
പഴയകാല ഗ്രാമഭംഗിയുടെ പിരിശം പേറുന്ന കഥകൾ സൗഹൃദങ്ങളായി അവതരിച്ച പരിപാടി നവ്യാനുഭവമായി മാറി നാടിൻ്റെ നാനാ തുറകളിൽ നിന്നുള്ള വിവിധ വ്യക്തിത്വങ്ങൾ പങ്കെടുത്തു ..

മൊകേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ എ.സി ഉബൈദ് ഉൽഘാടനം നിർവ്വഹിച്ചു. പിസി ഖാദർ ഹാജി, മഹല്ല് സെക്രട്ടറി ഒ യൂസഫ് മാസ്റ്റർ, പുല്ലാച്ചോളി മഹ്മൂദ്,പുത്തലത്ത് മഹ്മൂദ്,തയ്യിൽ നിസാർ,പുല്ലാച്ചോളി മൻസൂർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ