Zygo-Ad

പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കൻ്ററി സ്ക്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട സബീഹ് അഹമ്മദിനെ അനുമോദിച്ചു.


പെരിങ്ങത്തൂർ : പെരിങ്ങത്തൂർ  എൻ  എ എം ഹയർ സെക്കൻ്ററി  സ്ക്കൂൾ  ലീഡറായി  തെരഞ്ഞെടുക്ക പ്പെട്ട പെരിങ്ങത്തൂർ  ദർസ്  യതീഖാന  വിദ്യാർഥിയും ബീഹാർ  സ്വദേശിയുമായ സബീഹ്  അഹമ്മദിന്  കേരള സ്റ്റേറ്റ് മുസ്ലിം ഓർഫനേജസ് കൊഓർഡി നേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി അനുമോദിച്ചു . 

പെരിങ്ങത്തൂർ ദർസ് യതീംഖാനയിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് ടി എ തങ്ങൾ അധ്യക്ഷനായി . കെ എസ് എം ഒ സി സി സംസ്ഥാന പ്രസിഡൻ്റും വഖഫ് ബോർഡ് അംഗവുമായ അഡ്വ . പി വി സൈനുദ്ദീൻ ഉപഹാരം നൽകി . 

താജുദ്ദീൻ വാഫി പ്രാർഥന നടത്തി . കെ സി അഹമ്മദ് , സി എച്ച് മൊയ്തു ഹാജി , എൻ എ അബൂബക്കർ മാസ്റ്റർ , ഡോ . കെ എം കബീർ , എസ് എ പി സലാം , കുറുവാളി മമ്മുഹാജി , ഇ എ നാ സർ , എം സുലൈമാൻ മാസ്റ്റർ , മൂസക്കുട്ടി തച്ചറക്കൽ , കൂടത്തിൽ സിദ്ദീഖ് സംസാരിച്ചു . സബീഹ് അഹമ്മദ് മറുവചനം നടത്തി . സെക്രട്ടരി കെ എൻ മുസ്തഫ സ്വാഗതവും എൻ എ ഇസ്മായിൽ നന്ദിയും പറഞ്ഞു .

വളരെ പുതിയ വളരെ പഴയ