Zygo-Ad

കനകമലക്കാടുകളിൽ പൂമ്പാറ്റകളെ തേടി സീഡ് വിദ്യാർഥികൾ.


പെരിങ്ങത്തൂർ: പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് സ്കൂൾ മാതൃഭൂമി സീഡുമായി സഹകരിച്ച് സംഘടിപ്പിച്ച പഠനക്ലാസ് ഡോ. പി. ദിലീപ് കോട്ടേമ്പ്രം ഉദ്ഘാടനം ചെയ്യുന്നു.പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് സ്കൂൾ മാതൃഭൂമി സീഡുമായി സഹകരിച്ച് ‘നീളുമീ യാത്ര തൻ വിസ്മയങ്ങൾ’ പഠനക്ലാസ് നടത്തി. കനകമലക്കാടുകളിൽ പൂമ്പാറ്റകളെ തേടിയുള്ള യാത്രയിൽ അരളിശലഭം, മഞ്ഞപ്പാപ്പാത്തി, ചൊട്ടശലഭം, എരിക്കുതപ്പി, വെള്ളിലത്തോഴി, നാട്ടുകോമാളി, നാട്ടുറോസ് തുടങ്ങി നിരവധി ചിത്രശലഭങ്ങളെ നേരിട്ടു കണ്ട് പഠിക്കാൻ ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് കഴിഞ്ഞു.

എൻ.എ. നസീറിന്റെ ‘പ്രപഞ്ചം മുഴുവൻ പൂമ്പാറ്റ’ എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തിയായിരുന്നു യാത്ര. സസ്യഗവേഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. പി. ദിലീപ് കോട്ടേമ്പ്രം യാത്ര ഉദ്ഘാടനം നിർവഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ കെ.കെ. ഫൈസൽ, പ്രിൻസിപ്പൽ ഡോ. നജ്മുദ്ദീൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് ടി.പി. ഷെജീർ, സീഡ് കോഡിനേറ്റർ കെ.പി. ഗിരീഷ്, അധ്യാപകരായ സെയിനുൽ ആബിദീൻ, പി.എം. പ്രഭിത, റീമ അശോക് എന്നിവരും പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ