Zygo-Ad

കെ കെ വി മെമ്മോറിയൽ പാനൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനമാചരിച്ചു.


പാനൂർ: കെ കെ വി മെമ്മോറിയൽ പാനൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനമാചരിച്ചു. എൻ എസ് എസ് വളണ്ടിയർ ദേവനന്ദ അധ്യക്ഷത വഹിച്ച ഈ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പാനൂർ മുനിസിപ്പാലിറ്റി കൗൺസിലറും അധ്യാപകനുമായ  പി കെ പ്രവീൺ നിർവഹിച്ചു . ചടങ്ങിൻ്റെ ഭാഗമായി സ്കൂളിലെ മുഴുവൻ അധ്യാപകരെയും എൻ എസ് എസ് വളണ്ടിയർമാർ ആദരിച്ചു. വിവിധ കലാപരിപാടികളോടുകൂടി നടത്തിയ ഈ ചടങ്ങിൽ  നളിനി ടീച്ചർ എച്ച്എം, പിആർഎംഎച്ച്എസ്എസ്,  അമീർ മാസ്റ്റർ, ലതിക ടീച്ചർ,  വിജി നി ടീച്ചർ ,  അജിത ടീച്ചർ എന്നിവർ സംബന്ധിച്ചു.വളണ്ടിയർ വൈഗ സ്വാഗതം പറഞ്ഞു. എൻഎസ്എസ് വളണ്ടിയർ സാൻവിയ   നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ