പാനൂർ :അര നൂറ്റാണ്ടിലധികമായി കല്ലിക്കണ്ടി ടൗണിൽ പ്രവർത്തിക്കുന്ന രജിസ്ട്രാർ ഓഫീസ് കല്ലിക്കണ്ടിയിൽ തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് ജനകിയ കൂട്ടായ്‌മ സംഘടിപ്പിച്ചു.കല്ലിക്കണ്ടി സി.കെ.കുഞ്ഞമ്മദ് മാസ്റ്റർ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നടന്ന കൂട്ടായ്മ കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സി കെ ബി തിലകൻ അദ്ധ്യക്ഷത വഹിച്ചു.എപി ഭാസ്കരൻ, വി. പി. സുരേന്ദ്രൻ സി പുരുഷു സമീർ പറമ്പത്ത്, ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഷെറീന.. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി പി ശാന്ത ടി പി യശോദ രവീന്ദ്രൻ കുന്നോത്ത് . ദിനേശൻ പൊയിലൂർ സജീവൻ യദുകുലം എന്നിവർ സംസാരിച്ചു. കെ പി ചന്ദ്രൻ സ്വാഗതവും കെസി മുകുന്ദൻ നന്ദിയും പറഞ്ഞു.