പാനൂർ:കവിയും സാമൂഹ്യപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന ഗോവിന്ദൻ എടച്ചോളി അനുസ്മരണം നടത്തുന്നു. കർമ്മകുശലത കൊണ്ടും സർഗ്ഗപ്രക്രിയ കൊണ്ടും ഇടപെടലുകൾ കൊണ്ടും സക്രിയ സാന്നിധ്യമായിരുന്ന,നാടിനും സാഹിത്യത്തിനും വേണ്ടി അദ്ദേഹം ചെയ്‌ത സേവനങ്ങളെ അനുസ്‌മരിക്കാൻ വേണ്ടി 2024 സെപ്തംബർ 22 ഞായറാഴ്‌ച വൈകുന്നേരം 3 മണിക്ക് കൈവേലിക്കൽ വാണീവിലാസം എൽ. പി സ്‌കൂളിൽ സർവകക്ഷി അനുസ്‌മരണയോഗം ചേരുകയാണ്. സന്തോഷ് അരയാക്കണ്ടി ഉദ്ഘാടനം ചെയ്യും.