പാനൂർ: വയനാട് ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളുമായുള്ള യാത്രാ വണ്ടി കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ ഗിരീഷ് പോതിയാൽ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ കെ എം മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ഷിനോദ് എ, മദർ പിടിഎ പ്രസിഡണ്ട് ലതിക ടി പി, സ്റ്റാഫ് സെക്രറി കെ പി രാമചന്ദ്രൻ, എസ് ആർ ജി കൺവീനർ സൗദത്ത് പി, സ്കൂൾ ലീഡർ ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു
സ്കൂൾ ബാഗ്, നോട്ട് പുസ്തകങ്ങൾ, കുട, വാട്ടർബോട്ടിൽ, പേന, പെൻസിൽ ഉൾപ്പെടെ 12 ഇനങ്ങൾ ഉൾപ്പെടുത്തിയ 1500 രൂപ വിലവരുന്ന കിറ്റാണ് ഒരു കുട്ടിക്ക് നൽകുന്നത്. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾ മാനേജ്മെൻ്റ്, പൂർവ്വ അധ്യാപകർ എന്നിവർ ചേർന്നാണ് ആവശ്യമായ ഫണ്ട് കണ്ടെത്തിയത്.