പെരിങ്ങത്തൂർ : യുദ്ധവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ ജെ ആർ സി വിദ്യാർത്ഥികൾ ഹിരോഷിമദിനം ആചരിച്ചു. വിദ്യാർത്ഥികൾ ലോക സമാധാനത്തിൻ്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായ സഡാക്കോ കൊക്കുകൾ നിർമിച്ചു. ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ സമാധാന സന്ദേശം നൽകി. റഫീഖ് കാരക്കണ്ടി, ഇ കെ അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.