Zygo-Ad

അഭിമാനകരമായ നേട്ടവുമായി പാനൂരിലെ ബസ് കൂട്ടായ്മ:വയനാടിനെ ചേർത്ത് നിർത്താൻ ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 6.75 ലക്ഷം!

 


പാനൂർ :ബസുടമകളും, ജീവനക്കാരും ഒരേ മനസോടെ ഒരുമിച്ചതോടെ പാനൂർ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന 50 ബസുകൾ സൗജന്യ യാത്രയുടെ ഭാഗമായി.

ബസ് ജീവനക്കാരുടെ നല്ല മനസിന് യാത്രക്കാരും പൂർണ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് 6,74,661 രൂപ സ്വരൂപിക്കാനായത്. പാനൂരിലെ ബസ് കൂട്ടായ്മ നടത്തിയ സൗജന്യ യാത്രയുടെ ഭാഗമായ ഓരോ ബസ് ജീവനക്കാരെയും ഹൃദയത്തിൻ് ഭാഷയിൽ അഭിനന്ദിക്കുന്നതായി സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ് ചെക്ക് ഏറ്റുവാങ്ങിയ ശേഷം പറഞ്ഞു.

പാനൂർ നഗരസഭാ കൗൺസിലർ കെ.കെ സുധീർ കുമാർ അധ്യക്ഷനായി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ഇ കുഞ്ഞബ്‌ദുള്ള, വി. സുരേന്ദ്രൻ, എൻ.ധനഞ്ജയൻ എന്നിവർ സംസാരിച്ചു.
കെ.ബിജു സ്വാഗതവും, വി.വിപിൻ നന്ദിയും പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്തും ബസ് കൂട്ടായ്മ സൗജന്യ സർവീസ് നടത്തിയിരുന്നു.

വളരെ പുതിയ വളരെ പഴയ