Zygo-Ad

ബീഹാർ സ്വദേശി സബീഹ് അഹമ്മദ് ഇനി എൻ എ എം സ്കൂൾ ലീഡർ.


പെരിങ്ങത്തൂർ :  സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ ലീഡറായി ബീഹാർ സ്വദേശി സബീൽ അഹമ്മദിനെ തെരഞ്ഞെടുത്തു. രണ്ട് വർഷം മുമ്പാണ് ബീഹാറിലെ ബഗൽപൂർ മുജഫർ നഗർ നിവാസിയായ സബീൽ എൻ എ എം സ്കൂളിൽ ഉപരിപഠനത്തിന് ചേരുന്നത്. പാഠ്യ-പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൻ്റെ അംഗീകാരമെന്നോണമാണ് സ്കൂൾ ലീഡർ സ്ഥാനം സബീലിനെ തേടിയെത്തിയത്. ഹയർ സെക്കണ്ടറിയടക്കം മൂവായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന  സ്കൂളിലെ എൻ സി സി വിംഗ് ലീഡർ, ട്രാഫിക് ചീഫ് എന്നീ പദവികൾ വഹിക്കുന്നത് സബീലാണ് .  ചെയർമാനായി ഷാമിലിനെയും മാഗസിൻ എഡിറ്ററായി ശിഖ ജയരാജനെയും തെരഞ്ഞെടുത്തു.

വളരെ പുതിയ വളരെ പഴയ