Zygo-Ad

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ഇനോക്കുലം വിതരണം ഉദ്ഘാടനം


തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ സംരംഭമായ ഇനോകുലം വിതരണത്തിൻ്റെ ഉദ്ഘാടനം ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡന്റ്‌ന് നൽകി കൊണ്ട് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് നെല്ലൂർ ഇസ്മയിൽ മാസ്റ്റർ നിർവഹിച്ചു . ജൈവ മാലിന്യങ്ങൾ വളരെ എളുപ്പം വളമാക്കി മാറ്റാൻ കഴിയും എന്നതാണ് ഇതിൻ്റെ പ്രത്യേകത. ഇനോക്കുലം ഉപയോഗിച്ചാൽ വേസ്റ്റ് വളമാവുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം, പുഴുശല്യം ഇവ ഒഴിവാക്കുകയും ചെയ്യും. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീന കുഞ്ഞി പറമ്പത്ത് അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കൊയമ്പ്രത്ത് ഇസ്മയിൽ മാസ്റ്റർ , മെമ്പർമാരായ ഹാജറ യൂസുഫ് , ബിന്ദു  കുറുക്കൻ കുന്നത്, നാണു ആനപ്പാറക്കൽ,ഹരിതകേരളം മിഷൻ ജില്ല Rp ബാലൻ വയലേരി,  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വളരെ പുതിയ വളരെ പഴയ