Zygo-Ad

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും കെ. ഡിസ്കിൻ്റെയും സഹകരണത്തോടെ ഹൈസ്കൂൾ / ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ക്യാമ്പ് ശാസ്ത്രപഥത്തിന് ചൊക്ലി ബിആർസിയിൽ തുടക്കം


ശാസ്ത്രീയ ഗവേഷണ പ്രവർത്തനങ്ങൾക്ക് കുട്ടികളിൽ താല്പര്യവും അഭിരുചിയും വളർത്തി അവരിൽ സ്വയം സംരഭകത്വം വളർത്തിയെടുക്കുക എന്നതാണ് ശാസ്ത്രപഥം ക്യാമ്പിൻ്റെ  ലക്ഷ്യം.

വിമർശനാത്മകത, സർഗാത്മകത, സംഘകഴിവുകൾ, പ്രശ്നപരിഹാര മാർഗ്ഗങ്ങൾ എന്നീ ജീവിത നൈപുണികൾ, സാമൂഹിക പ്രശ്നങ്ങളെ  ക്ലാസ്സ് റൂം പ്രവർത്തനങ്ങളിലൂടെ പരിഹരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നൊക്കെ ക്യാമ്പിൻ്റെ ലക്ഷ്യങ്ങളാണ്.

വിദ്യാർത്ഥികൾ അവരുടെ ഗവേഷണാത്മകമായ നൂതനാശയങ്ങൾ വൈ.ഐ.പി യുടെ പോർട്ടൽ വഴി സബ്മിറ്റ് ചെയ്യുന്നു. സ്കൂൾ തല മൂല്യനിർണ്ണയത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ടവർ ബ്ലോക് തല കേമ്പിൽ എത്തും. തുടർന്ന് ജില്ലാ / സംസ്ഥാനതല കേമ്പും നടക്കും.
ജില്ലാ / സംസ്ഥാന തല കേമ്പിൽ എത്തുന്നവർക്ക് മികച്ച സമ്മാനങ്ങളും തങ്ങളുടെ പ്രോജക്ട് നടപ്പിലാക്കാനാവശ്യമായ സാമ്പത്തിക സഹായവും കെ. ഡിസ്ക് നൽകും.

ശാസ്ത്ര പഥം ക്യാമ്പിൻ്റെ ചൊക്ലി ബി.ആർ.സി തല ഉദ്ഘാടനം   എഴുത്തുകാരനും ജ്യോതിശാസ്ത്ര വിദഗ്ധനും സംസ്ഥാന - കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവും സർവ്വവിജ്ഞാനകോശം മുൻ ഡയറക്ടറും  ആയിരുന്ന  പ്രൊഫ: കെ. പാപ്പൂട്ടി മാസ്റ്റർ  നിർവ്വഹിച്ചു. ഒരു പ്രദേശത്തെ ജല ലഭ്യതയും, അടുത്തുള്ള  കുന്നുകളും എങ്ങനെയാണ് ബന്ധപ്പെട്ടുകിടക്കുന്നത്  എന്നൊക്കെ  നിരീക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് പാപ്പൂട്ടി മാസ്റ്റർ പറഞ്ഞു.
 ചൊക്ലി എ.ഇ.ഒ  എ.കെ. ഗീത  അധ്യക്ഷത വഹിച്ചു.
ബി.പി.സി : സുനിൽ ബാൽ, കെ. രമേശൻ (അക്കാദമിക് കൗൺസിൽ), അജേഷ് മാസ്റ്റർ (എച്ച്. എം. ഫോറം) , എ.പി. ലത (ട്രെയിനർ )  എന്നിവർ സംസാരിച്ചു.
കെ. സനൂജ, നിമ്മി (സി.ആർ. സി. സി) ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ