Zygo-Ad

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ അഡ്വാൻസ്ഡ് ലാബ് ടെസ്പ്ലോറ കെ.പി . മോഹനൻ എം. എൽ. എ ഉദ്ഘാടനം നിർവ്വഹിച്ചു.


പാനൂർ:  മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ അഡ്വാൻസ്ഡ് ലാബ്  ടെസ്പ്ലോറ പ്രവർത്തനം തുടങ്ങി ഐ.എസ് .ആർ . ഒ സ്പേസ് എക്സിബിഷൻ , സയൻസ് വർക്ക് ഷോപ്പ്  എന്നിവയും ഇതോടൊപ്പം നടന്നു. കെ.പി . മോഹനൻ എം. എൽ. എ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ  സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് പി. അരവിന്ദാക്ഷൻ മാസ്റ്റർ അദ്ധ്യക്ഷനായി

ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ  മാനേജർ എൻ സുനിൽ കുമാർ, പ്രിൻസിപ്പാൾ കെ. അനിൽകുമാർ , ഐ.എസ്.ആർ. ഒ സയൻ്റിസ്റ്റ് സ്കൂൾ പൂർവവിദ്യാർത്ഥിനി എം.എസ്. ക്ഷമ ,പി. ടി. എ പ്രസിഡണ്ട് ജി.വി. രാകേശ് , മുൻ എച്ച്.എം. സി. പി . സുധീന്ദ്രൻ , ഡെപ്യൂട്ടി എച്ച്.എം. കെ.എം. ഉണ്ണി, കെ.പി.സുലീഷ് , പി. വിജിത്ത്,പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.പി. ഷീജ എന്നിവർ സംസാരിച്ചു. സമീപപ്രദേശത്തെ വിദ്യാർത്ഥികൾക്ക് സയൻസ് വർക്ക് ഷോപ്പും  ഐ. എസ്. ആർ. ഒ എക്സിബിഷൻ കാണാനും സ്കൂളിൽ അവസരം ഒരുക്കിയിട്ടുണ്ട്.

ഐഎസ് ആർ ഒ എക്സിബിഷനിൽ ബഹിരാകാശ വാഹനങ്ങളായ PSLC GSLV, LVM3   SSLV എന്നി റോക്കറ്റുകളുടെ ചെറുമാതൃക കളും ഈ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എഞ്ചിനുകളുടെ ചെറുമാതൃകകളും പ്രദർശിപ്പിക്കുകയും അവയുടെ പ്രവർത്തനരീതി വിദ്യാർത്ഥികൾക്ക് വിശദീകരിക്കുകയും ചെയ്യുകയാണ്. കുട്ടികൾക്ക് പുത്തൻ അനുഭവമാണ് പ്രദർശനത്തിലൂടെ ലഭിക്കുന്നത്.സ്കൂളിലെ പൂർവ വിദ്യാർത്ഥിനി ഐ.എസ്.ആർ.ഒ സയൻ്റിസ്റ്റ്   എം.എസ്. ക്ഷമയും പ്രദർശന സംഘത്തിലുണ്ട്. 

വളരെ പുതിയ വളരെ പഴയ