Zygo-Ad

കുന്നോത്ത് പറമ്പ് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ഏകദിന ശില്പശാല സംഘടിപ്പിച്ചു.


കുന്നോത്ത്പറമ്പ്:മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ഏകദിന ശില്പശാല പുത്തൂർ പിആർ മന്ദിരത്തിൽ വച്ച് സംഘടിപ്പിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  മഹിജ.പി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ലത. കെ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഫൈസൽ കണ്ണങ്കോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കോർ കാർഡ് അവതരണം അസിസ്റ്റൻറ് സെക്രട്ടറി സാഗർ, പ്രവർത്തന റിപ്പോർട്ട്, വിഷയാവതരണം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വത്സൻ മാസ്റ്റർ, ശില്പശാല ആമുഖം, അവതരണം, ആസൂത്രണ സമിതി അംഗം പുരുഷോത്തമൻ കോമത്ത്,വിഷയ അവതരണം ശുചിത്വമിഷൻ ആർ പി സുരേഷ് കുമാർ എം കെ,ഭാവി ക്യാമ്പയിൻ പ്രവർത്തനം വിശദീകരണം ഹരിത കേരള മിഷൻ ആർ പി ബാലൻ വായലേരി.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത,പഞ്ചായത്ത് എച്ച്.ഐ സുരേന്ദ്രൻ, മെമ്പർമാരായ ഉഷ, ഗിരീഷ് പൊതിയാൽ, സനൂപ് കെ.കെ, ജിയേഷ് കെ .സി,ജനകരാജ്, സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീജിന തുടങ്ങിയവർ സംബന്ധിച്ചു.മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നാല് വിഷയ ഗ്രൂപ്പുകളായി ചർച്ച നടത്തി റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഹരിത കർമ്മസേനാംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ആശാവർക്കർമാർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.പഞ്ചായത്ത് എച്ച് സി സെയ്ത് സ്വാഗതവും, വി.ഇ.ഒ. സോഫിയ ബി.പി നന്ദിയും രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ