പാനൂർ: പാനൂർ സബ് രജിസ്റ്റർ ഓഫീസിന്റെ നിലവിലെ കെട്ടിടം പുതുക്കിപ്പണിയുന്നതിനാൽ 27-08-2024 തീയതി മുതൽ സ്റ്റേറ്റ് ബാങ്കിന് പിറകിലുള്ള മദീന കോർട്ടേഴ്സ് എന്ന വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങുന്നതാണ്.
അതിനോടനുബന്ധിച്ച് ഓഫീസിലെ റെക്കോർഡുകളും കമ്പ്യൂട്ടറും ഫർണിച്ചറും മറ്റും വാടകക്കെട്ടിലെക്ക് മാറ്റുന്നതിനാൽ 23, 24 തീയതികളിൽ ഓഫീസിന്റെ പ്രവർത്തനം തടസ്സപ്പെടും എന്ന കാര്യം അറിയിച്ചുകൊള്ളുന്നു.