Zygo-Ad

പാനൂർ ടൗണിലെ ട്രാഫിക്ക് സിഗിനൽ സംവിധാനത്തിൽ മാറ്റം വരുത്തണം; പാനൂർ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.


പാനൂർ : പാനൂർ ടൗണിലെ നിലവിലെ ട്രാഫിക്ക് സിഗിനൽ സംവിധാനം കാൽ നടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ പറ്റാത്ത രീതിയിലാണ്. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾക്കിടയിലുടെയാണ് വിദ്യാർത്ഥികളടക്കം റോഡ് മുറിച്ച് കടക്കുന്നത്. ആയതിനാൽ നാല് ഭാഗത്തെയും വാഹനങ്ങൾക്ക് സമയം കൊടുത്തതിന് ശേഷം ഒരുമിനുട്ട് കാൽ നടയാത്രക്കാർക്ക് കൊടുത്തു കൊണ്ട് സിഗിനൽ സംവിധാനത്തിൽ മാറ്റം വരുത്തണമെന്ന് അവശ്യപെട്ട് ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് സി പി സംഗീത പാനൂർ നഗരസഭ  സെക്രട്ടറിക്ക് പരാതി നൽകി.ഈ വിഷയം അടുത്ത പാനൂർ  നഗരസഭാ കൗൺസിൽ യോഗത്തിന്റ അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യ്ത് വേണ്ട നടപടികൾ എടുക്കണമെന്നും അഭ്യർത്ഥിച്ചു.

വളരെ പുതിയ വളരെ പഴയ