Zygo-Ad

ശ്രീകൃഷ്ണജയന്തി പാനൂർ മേഖലയിൽ 9 ശോഭായാത്രകൾ



പാനൂർ: ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 26 ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങൾക്കും ശോഭായാത്രകൾക്കും ഉളള ഒരുക്കങ്ങൾ പാനൂരിൽ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിൽ പാനൂർ മേഖലയിൽ 9 ശോഭായാത്രകൾ നടക്കുന്നതാണ്. ശോഭായാത്രയിൽ ഉണ്ണിക്കണ്ണൻമാർ, പൌരാണിക വേഷങ്ങളടങ്ങിയ നിശ്ചല ദൃശ്യങ്ങൾ, ഗോപികാ നൃത്തം, യോഗ്‌ചാപ്, വാദ്യമേളങ്ങൾ എന്നിവയും അണിനിരക്കും. പുണ്യമീ മണ്ണ്, പവിത്രമീ ജന്മം എന്ന സന്ദേശം സമൂഹത്തിന് നൽകിയാണ് ബാലഗോകുലം ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ബാലദിനം ആഘോഷിക്കുന്നത്. കലാ-കായിക വൈജ്ഞാനിക മത്സരങ്ങൾ, സംസ്കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ, ഗോപൂജ, ഭജന സന്ധ്യ, ഉറിയടി, കൃഷ്ണഗാഥാ സദസ്സ് എന്നിവ വിവിധ ദിവസങ്ങളിലായി നടന്നു.

        *ബാലഗോകുലം മയ്യഴി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന ശോഭായാത്ര*

ന്യൂമാഹി കല്ലായിയിൽ നിന്നും ആരംഭിച്ച് പാറക്കൽ ശ്രീ കുറുംബ ഭഗവതീ ക്ഷേത്രപരിസരത്ത് സമാപിക്കും .
ബാലഗോകുലം ചൊക്ലി -കരിയാട് മണ്ഡലം നേതൃത്വത്തിൽ നടക്കുന്ന
 ശോഭായാത്ര മത്തിപറമ്പ് പാറാൽ പീടികയിൽ നിന്നും ആരംഭിച്ച് മേക്കുന്ന് -പെട്ടിപ്പാലം-മേനപ്രം വഴി കാഞ്ഞിരത്തിൻ കീഴിൽ സമാപിക്കും. ശശി മോഹനൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കും.
  പെരിങ്ങളം-പന്ന്യന്നൂർ മണ്ഡലം നേതൃത്വത്തിൽ നടക്കുന്ന ശോഭാ യാത്ര
 മേലേ പൂക്കോം ഗണപതി ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച് താഴെപൂക്കോം - കീഴ്മാടം വഴി അണിയാരം അയ്യപ്പക്ഷേത്ര പരിസരത്ത് സമാപിക്കും.
പാനൂർ-എലാങ്കോട് മണ്ഡലം നേതൃത്വത്തിൽ നടക്കുന്ന ശോഭാ യാത്ര സാഹിത്യകാരൻ ഡോ. റഷീദ് പാനൂർ ഉദ്ഘാടനം ചെയ്യും. ശോഭായാത്ര എലാങ്കോട് ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വൈദ്യർപീടികയിൽ എത്തിച്ചേരും.മറ്റൊരു ശോഭായാത്ര കൂറ്റേരി മഠം പരിസരത്തുനിന്നും ആരംഭിച്ച് മാവിലാട്ട് മൊട്ട വഴി വൈദ്യർപീടികയിൽ എത്തുന്നു .രണ്ട് ശോഭായാത്രകളും വൈദ്യർപീടികയിൽ സംഗമിച്ച് പുത്തൂർ മടപ്പുര പരിസരത്ത് സമാപിക്കും .
പാട്യം-മൊകേരി മണ്ഡലം നേതൃത്വത്തിൽ നടക്കുന്ന ശോഭാ യാത്ര പൂക്കോട് നിന്നും ആരംഭിച്ച് പത്തായകുന്ന് ടൗണിൽ സമാപിക്കും.
  തൃപ്പങ്ങോട്ടൂർ -പുത്തൂർ -ചെറുപ്പറമ്പ് മണ്ഡലം നേതൃത്വത്തിൽ നടക്കുന്ന ശോഭാ യാത്ര
പുത്തൂർ നരിപ്രക്കുന്ന് ഭഗവതീക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച് പാറാട് ടൗൺവഴി കുന്നോത്ത്പറമ്പിൽ സമാപിക്കും.മറ്റൊരു ശോഭാ യാത്ര
 വടക്കെപൊയിലൂർ കുരുടൻ കാവ് ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച് ചെറുപ്പറമ്പ് വഴി കുന്നോത്ത്പറമ്പിൽ സമാപിക്കും .
പൊയിലൂർ - വിളക്കോട്ടൂർ മണ്ഡലം നേതൃത്വത്തിൽ നടക്കുന്ന ശോഭാ യാത്ര
പൊയിലൂർ ശ്രീനാരായണ മഠം പരിസരത്തുനിന്നും ആരംഭിച്ച് പൊയിലൂർ -തൂവ്വക്കുന്ന് വഴി വിളക്കോട്ടൂർ മീത്തൽ ഭഗവതി ക്ഷേത്ര പരിസരത്ത് സമാപിക്കും.
   വാർത്താ സമ്മേളനത്തിൽ ബാലഗോകുലം പാനൂർ താലൂക്ക് ഭഗിനി പ്രമുഖ് സി വി.ജസിത,ആഘോഷ പ്രമുഖ് കെ സുഭാഷ്,താലൂക്ക് കാര്യദർശി എ സി തിലകൻ , കെ.സുബീഷ് എന്നിവർ പങ്കെടുത്തു.
.

വളരെ പുതിയ വളരെ പഴയ