Zygo-Ad

38 വർഷത്തിന് ശേഷം സ്വാതന്ത്ര്യദിനത്തിൽ പുല്ലൂക്കര വിഷ്ണുവിലാസം യു.പി. സ്കൂൾ 1984-86 ബാച്ചിലെ സഹപാഠികൾ ഒത്തു ചേർന്നു



പെരിങ്ങത്തൂർ :38 വർഷങ്ങൾക്ക് മുമ്പുള്ള സ്വാതന്ത്ര്യ ദിന അനുഭവങ്ങൾ പങ്കുവെച്ച്  പുല്ലൂക്കര വിഷ്ണുവിലാസം യു.പി. സ്കൂൾ 1984-86 ബാച്ചിലെ  പൂർവ്വവിദ്യാർത്ഥികൾ വീണ്ടും  സ്വാതന്ത്ര്യദിനത്തിൽ ഒത്തുകൂടി.  ഈകാലയളവിൽ ജോലി ചെയ്ത അധ്യാപകരെയും ആദരിച്ചു.
ടി. വിജയമ്മ , കെ. രോഹിണി ,എം.ഒ. സഹദേവൻ, പി. നാരായണൻ, പി.കെ. ഗോപാലകൃഷ്ണൻ ,കെ. അബ്ദുസലാം ,കെ. അനന്തൻ ,എ.ചന്ദ്രൻ എന്നീ അധ്യാപകരെയാണ് ആദരിച്ചത് .
സ്കൂൾ മാനേജരും പാനൂർ നഗരസഭ കൗൺസിലുമായ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. എം.ആർ.  രാജീവൻ അധ്യക്ഷത വഹിച്ചു. സാദിഖ് പട്ടർ പടിക്കൽ,  ടി.കെ.  മുനീർ , വി.പി.  അഷറഫ്   , കെ.കെ.  ദിനേശൻ, സ്കൂൾ പ്രഥമാധ്യാപകൻ കെ.പി.  രഞ്ജിത്ത് ,ഒ.പി. മുനീർ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ