Zygo-Ad

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെയും പാനൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രഥമശുശ്രൂഷ ബോധവൽക്കരണം സംഘടിപ്പിച്ചു.

പാനൂർ:തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെയും പാനൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ എങ്ങനെ നൽകാം എന്നുള്ളതിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ മുതിർന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് കമ്പിളിപ്പുതപ്പ് നൽകി. കടവത്തൂർ മഹാത്മാ മന്ദിരത്തിൽ ചേർന്ന് ചടങ്ങ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെസി ബിന്ദു അധ്യക്ഷത വഹിച്ചു.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി എമർജൻസി വിഭാഗം മേധാവി ഡോക്ടർ എൻ.പിഅനഘ ക്ലാസ് എടുത്തു. ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെപി ഹാഷിം, മഹിള കോൺഗ്രസ് നേതാക്കളായ നിഷിദ ചന്ദ്രൻ , പ്രീത അശോക്.വി കെ തങ്കമണി,ബേബി ടീച്ചർ, നിമിഷ രഘുനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ