പാനൂർ: തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന് മുന്നിൽ തീർത്ത ഒപ്പുമതിൽ മുസ്ലിം ലീഗ് നേതാവും, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ കാട്ടൂർ മഹമൂദ് ഉദ്ഘാടനം ചെയ്തു. എൽ.ജി.എം.എൽ ജില്ലാ ട്രഷറർ കൊയമ്പ്രത്ത് ഇസ്മയിൽ മാസ്റ്റർ അധ്യക്ഷനായി. പി. കൃഷ്ണൻ മാസ്റ്റർ, ഇസ്മയിൽ ചാമാളി, മഹമൂദ് പൂന്തോട്ടം, സക്കീന തെക്കയിൽ, കെ.പി ഷമീന എന്നിവർ സംസാരിച്ചു. നെല്ലൂർ ഇസ്മയിൽ സ്വാഗതവും, നസീമ ചാമാളി നന്ദിയും പറഞ്ഞു.