Zygo-Ad

എസ് ഡി പി ഐ കൂത്തുപറമ്പ് മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

പാനൂർ:എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രവർത്തക കൺവെൻഷൻ പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ എസ് ഡി പി ഐ ദേശീയ പ്രവർത്തക സമിതി അംഗം സഹീർ അബ്ബാസ് ഉദ്ഘാടനം ചെയ്തു ,കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻ്റ് സമീർ പുല്ലൂക്കര അധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ പ്രസിഡൻ്റ് എസി ജലാലുദ്ദീൻ,ജില്ലാ കമ്മിറ്റി അംഗം കെ ഇബ്രാഹിം കൂത്തുപറമ്പ്,മണ്ഡലം സെക്രട്ടറി മുഹമ്മദലി പുറക്കളം,ഓർഗനൈസിംഗ് സെക്രട്ടറി സഹീർ പുറക്കളം ,മണ്ഡലം ജോ : സെക്രട്ടറി കെ വി റഫീഖ് കോട്ടയം പൊയിൽ എന്നിവർ സംസാരിച്ചു എസ് എസ് എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു,വിദ്യാർത്ഥികൾകുള്ള കരിയർ ഗൈഡൻസ് ക്ലാസ് (സ്കിൽ ട്രൈനർ)മുസവിർ പാനൂർ അവതരിപ്പിച്ചു

വളരെ പുതിയ വളരെ പഴയ