പാനൂർ : പെരിങ്ങത്തൂരിൽ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണു. ഗതാഗതം നിലച്ചു. പെരിങ്ങത്തൂർ മൈലാടി മൊട്ടയിലാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി ഇലക്ട്രിക്ക് പോസ്റ്റിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് റോഡിലേക്ക് പൊട്ടിവീണു. അപകടസമയത്ത് മറ്റു വാഹനങ്ങളില്ലാത്തതിനാൽ വൻദുരന്തമൊഴിവായി. മറ്റൊരു ഇലക്ട്രിക് പോസ്റ്റും കൂടി അപകടാവസ്ഥയിലാണ്. സ്ഥലത്ത് ഏറെ നേരം ഗതാഗതം മുടങ്ങി.