Zygo-Ad

പെരിങ്ങത്തൂർ. എൻ എ എം എച്ച് എസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ വായന വാരം ആചരിച്ചു.

പാനൂർ : പെരിങ്ങത്തൂർ എൻ എ എം എച്ച് എസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ വായന വാരം ആചരിച്ചു. ഹെഡ്മാസ്റ്റർ വി കെ അബ്ദുൽനാസർ ഉൽഘടനം ചെയ്തു.കെപി ശ്രീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സ്കൗട്ട് മാസ്റ്റർ എം. കെ അഷ്‌റഫ്‌ അധ്യക്ഷനായി.പി കെ നൗഷാദ്,റിയാസ് സി ഐ.,ആരതി എസ്. സംസാരിച്ചു.യൂണിറ്റ് ലൈബ്രറിയിലേക്ക് വിദ്യാർഥികൾ ശേഖരിച്ച പുസ്തകങ്ങൾ അധ്യാപകർ ഏറ്റു വാങ്ങി.സ്കൗട്ടിങ് ഫോർ ബോയ്സ് എന്ന പുസ്തകം ശ്രീധരൻ മാസ്റ്റർ പരിചയപ്പെടുത്തി.പിസി നൗഷാദ് സ്വാഗതവും റജില വി പി നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ