Zygo-Ad

അനധികൃത ഫണ്ട് ദുരുപയോഗത്തിന് പുറമെ നഗരസഭയിലെ വാഹനവും ദുരുപയോഗം ചെയ്ത പാനൂർ നഗരസഭ സെക്രട്ടറിക്കെതിരെ വിജിലൻസ് റിപ്പോർട്ട്.

പാനൂർ:നഗരസഭയുടെ ഔദ്യോഗിക വാഹനമായ KL58.T.9226 നമ്പർ ബൊളേറോ അനധികൃതമായി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതിനെതിരെ പാനൂർ നഗരസഭ സെക്രട്ടറി എ.പ്രവീണിനെതിരെ വിജിലൻസ് അന്വേഷണ റിപ്പോർട്ട്. അനധികൃത കെട്ടിട പരിശോധന എന്ന പേരിൽ ലോഗ് ബുക്കിൽ ചേർത്താണ് വാഹനം ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ.മെമ്മോ ലഭിച്ച ശേഷം 14 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് വിജിലൻസ് റിപ്പോർട്ടിലുണ്ട്. തനതു ഫണ്ട് വക മാറ്റിയതിന് മെമ്മോ ലഭിച്ച ശേഷം വാഹനം സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതെന്ന വിജിലൻസ് കണ്ടെത്തലും വിരമിക്കൽ കാലാവധി ആകാനായ സെക്രട്ടറി എ.പ്രവീണിന് കനത്ത തിരിച്ചടിയാണ്. ഇതിനു പുറമെ സെക്രട്ടറി നടത്തിയ വർഗീയ പരാമർശങ്ങളും ഏറെ വിവാദമായതായിരുന്നു. ഈ മാസം 31 ന് വിരമിക്കാനിരിക്കെയാണ് വിജിലൻസും സെക്രട്ടറി എ.പ്രവീണിനെ പിടിമുറുക്കിയിരിക്കുന്നത്.നിരവധി പരാതികൾ സെക്രട്ടറി എ.പ്രവീണിനെതിരെ നിലവിലുണ്ട്.

വളരെ പുതിയ വളരെ പഴയ