പാനൂർ : പ്രണയാഭ്യർഥന നിരസിച്ച വിരോധത്തിൽ കൂത്തുപറമ്പിനടുത്ത വള്ള്യായിയിലെ കണ്ണച്ചാൻ കണ്ടിവീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിൽ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയ കേസിൽ വാദം പൂർത്തിയായി. അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജ് എ വി മൃദുല എട്ടിന് വിധിപറയും. മാനന്തേരിയിലെ മുരിക്കോളി ശ്യാംജിത്താണ് പ്രതി. 2022 ഒക്ടോബർ 22ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. 2023 സെപ്‌തംബർ 21നാണ് വിചാരണ തുടങ്ങിയത്. കേസിൽ 73 സാക്ഷികളാണുള്ളത്. പാനൂരിൽ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവും ശാസ്ത്രീയത്തെളിവുകളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. സംഭവദിവസം രാവിലെ 10നും 12നുമിടയിലാണ് സംഭവമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സംഭവത്തിൻ്റെ രണ്ടുദിവസം മുമ്പ് പ്രതി കൂത്തുപറമ്പിലെ കടയിൽനിന്ന് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളടക്കം പബ്ലിക് പ്രോസിക്യൂട്ടർ
കെ അജിത്ത്കുമാർ കോടതി യിൽ ഹാജരാക്കി.
വിഷ്ണുപ്രിയ വീട്ടിൽ തനിച്ചായ സമയത്ത് ബാഗിൽ മാര കായുധങ്ങളുമായെത്തിയാണ് പ്രതി ആക്രമിച്ചത്. ചുറ്റികകൊണ്ട് തലക്കടിച്ച ശേഷം ഇരുകൈ കൾക്കും പരിക്കേൽപിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലനടത്തിയ ശേഷം രക്ഷപ്പെട്ട ശ്യാംജിത്തിനെ മണിക്കൂറുകൾക്കകം മാനന്തേരിയിലെ ചായക്കടയിൽനിന്ന് അന്വേഷകസംഘം പിടികൂടി. പ്രതി അന്നു മുതൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.