Zygo-Ad

ഓപ്പൺ മലയാളം ബിഗ് ബ്രേക്കിംഗ് മുളിയാതോട് ബോംബ് നിർമ്മാണം രാഷ്ട്രീയ അക്രമത്തിനായുള്ള മുന്നൊരുക്കം. മീത്തലെ കുന്നോത്ത് പറമ്പിൽ ബിജെപി പ്രവർത്തകർക്കെതിരെ അക്രമത്തിനായിരുന്നു നീക്കം.

പാനൂർ: മുളിയാതോട് ബോംബ് നിർമ്മാണത്തിനു പിന്നിൽ രാഷ്ട്രീയ അക്രമത്തിനായുള്ള മുന്നൊരുക്കം തന്നെയെന്ന് സൂചനയുമായി അന്വേഷണ സംഘം. ബോംബ് നിർമ്മിച്ചത് മീത്തലെ കുന്നോത്ത് പറമ്പിൽ ബിജെപിക്കെതിരെ പ്രതിരോധം തീർക്കാനാണെന്ന് അറസ്റ്റിലായവരുടെ നിർണ്ണായക മൊഴി ലഭിച്ചതായാണ് വിവരം. കഴിഞ്ഞ മാസം കുയിമ്പിൽ ക്ഷേത്ര പരിസരത്ത് വെച്ച് ബിജെപി പ്രവർത്തകനായ പൂക്കോത്തെ ആദിത്യന് നേരെ സിപിഎം പ്രവർത്തകർ അക്രമം നടത്തിയിരുന്നു.ഇതിന് പ്രതികാരമെന്നോളം സിപിഎം പ്രവർത്തകരായ അതുൽ, സായൂജ് എന്നിവരുടെ വീടുകൾക്ക് നേരെയും, ബൈക്കിനു നേരെയും ബിജെപി പ്രവർത്തകർ അക്രമം നടത്തിയിരുന്നു. ഈ സംഭവത്തിനു ശേഷം സായൂജിൻ്റെ വീട് പരിസരത്ത് മുഖംമൂടി സംഘം വന്നതായും തനിക്ക് നേരെ അക്രമമുണ്ടാകുമെന്ന ഭീതിയുമുണ്ടായിരുന്നു സായൂജിന്.തൻ്റെ ബൈക്ക് തകർത്തതിലും സഹപ്രവർത്തകൻ അതുലിൻ്റ വീടാക്രമിച്ചതിലും പ്രതികളായ അഞ്ചംഗ ആർഎസ്എസ് പ്രവർത്തകർ കേസിൽ റിമാൻഡ് കഴിഞ്ഞ് വന്നതിനു ശേഷം അവർക്കെതിരെ അക്രമം നടത്താനും പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഇതിനായി ബോംബ് നിർമ്മാണത്തിനായി മുളിയാതോടിലെ സ്ഫോടനത്തിൽ ഗുരതര പരിക്കേറ്റ വിനീഷിനെ സമീപിക്കുന്നത്.മീത്തലെ കുന്നോത്ത് പറമ്പിലെ പ്രാദേശിക ഡിവൈഎഫ്ഐ നേതാവ് അമൽ ബാബു,സായൂജ് ,അതുൽ എന്നിവരാണ് ബോംബ് നിർമ്മാണത്തിന് ആസൂത്രണം ചെയ്യുന്നത്. ഇവർ മൂന്ന് പേരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷ് മീത്തലെ കുന്നോത്ത് പറമ്പിൽ സ്ഫോടനം നടക്കുന്ന തലേനാൾ വരെ രാത്രിയിൽ തമ്പടിച്ചതായും പറയുന്നുണ്ട്.ഇതിനു പുറമെ കോൺഗ്രസ് പ്രവർത്തകരുമായും മീത്തലെ കുന്നോത്ത് പറമ്പിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ റീത്ത് വെയ്ക്കുകയും,സാംസ്ക്കാരിക കേന്ദ്രത്തിനു നേരെ അക്രമം നടത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.പാനൂർ, കൊളവല്ലൂർ പോലീസ് സ്റ്റേഷൻ അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. ബോംബ് നിർമ്മാണത്തിൻ്റെ മറ്റ് വിവരങ്ങൾ ലഭിക്കാൻ പരിക്കേറ്റവരുടെ മൊഴി കൂടി എടുക്കേണ്ടതുണ്ട്. ഇരു കൈപ്പത്തിയും നഷ്ടപ്പെട്ട വിനീഷ് കോഴിക്കോട് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.സ്ഫോടനത്തിൽ കാട്ടിൻ്റെവിട ഷെറിൻ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കൂത്തുപറമ്പ് എസിപി കെവി.വേണുഗോപാലിൻ്റെ നേതൃത്വത്തിലാണ് സ്ഫോടന കേസ് അന്വേഷിക്കുന്നത്.നിലവിൽ ഡിവൈഎഫ്ഐ നേതാവ് അമൽ ബാബു അടക്കം അഞ്ചു പേർ അറസ്റ്റിലായിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ