Zygo-Ad

ആർഎസ്എസ് പ്രവർത്തകൻ കാപ്പ നിയമ പ്രകാരം അറസ്റ്റിൽ.

പാനൂർ: നിരവധി കേസുകളിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ കാപ്പ നിയമപ്രകാരം അറസ്റ്റിലായി.എലാങ്കോട് കാട്ടീൻ്റവിട ആദർശ് (36)നെയാണ് പാനൂർ സിഐ കെ.പ്രേംസദൻ അറസ്റ്റു ചെയ്തത്.കാപ്പ നിയമ പ്രകാരം മുന്നേ നടപടി നേരിട്ടെങ്കിലും അപ്പീലിൽ ഒഴിവാക്കപ്പെടുകയായിരുന്നു.ഇയാൾ കഴിഞ്ഞ ദിവസം പുത്തൂർ മടപ്പുര തിറ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കേസിലും പ്രതിയായതോടെയാണ് കാപ്പ ചുമത്തിയത്.തലശേരി കോടതിയിൽ ഹാജരാക്കിയ ആദർശിനെ റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ