Zygo-Ad

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനത്തിൽ പരിക്കേറ്റ സി പി എം പ്രവർത്തകൻ മരിച്ചു

പാനൂരിനടുത്ത് കൈവേലിക്കൽ മുളിയാതോടിൽ ബോംബ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ സി പി എം പ്രവർത്തകൻ ഷെറിൻ മരിച്ചു. മുളിയാതോട് മരമില്ലിന് സമീപത്താണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ വിനീഷിനും (24) സാരമായി പരിക്കേറ്റിരുന്നു.

പാനൂർ സിഐ പ്രേംസദന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ